Virat Kohli: ഇന്‍സ്റ്റാ ഫോളോവേഴ്‌സിന്റെ എണ്ണം 25 കോടി!, സമൂഹമാധ്യമങ്ങളിലും റെക്കോര്‍ഡുകള്‍ ശീലമാക്കി കോലി

Webdunia
വെള്ളി, 26 മെയ് 2023 (14:34 IST)
ഐപിഎല്ലില്‍ പ്ലേ കാണാതെ തന്നെ പുറത്തുപോയെങ്കിലും മൈതാനത്തിന് പുറത്ത് അസാമാന്യമായ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ കോലിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 25 കോടിയായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ വ്യക്തിത്വമാണ് കോലി. നേരത്തെ ഇന്‍സ്റ്റയില്‍ 10 കോടിയും 20 കോടിയും ഫോളോവേഴ്‌സ് ആയപ്പോള്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കോലി സ്വന്തമാക്കിയിരുന്നു.
 
25 കോടിക്ക് മുകളില്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ മാത്രം കായിക താരമാണ് വിരാട് കോലി. 58.5 കോടി ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 50 കോടിക്ക് മുകളില്‍ ഫോളോവേഴ്‌സുള്ള ഏക കായികതാരവും ക്രിസ്റ്റ്യാനോയാണ്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ 46.1 കോടി പേരാണ് ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article