കൊച്ചിയിലെ ഏകദിന വേദിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ ഇടപെടാനൊരുങ്ങി ബിസിസിഐ. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടതായി ബിസിസിഐ അംഗവും ഐപില്‍എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല വ്യക്തമാക്കി.
മത്സരം നടക്കേണ്ട വേദി സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാം. ഇക്കാര്യത്തിൽ ബിസിസിഐ ഉടൻ നിലപാടറിയിക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു.
കൊച്ചി മത്സരവേദിയാക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പാണ് തുടരുന്നത്. അന്താരാഷ്ര്ട നിലവാരമുള്ള പിച്ച് തിരുവനന്തപുരത്തുള്ളപ്പോള്‍ കൊച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ഇതേ അഭിപ്രായവുമായി രംഗത്തു വന്നിരുന്നു.