രാഹുലും ശ്രേയസും അടിച്ചൊതുക്കി; കിവീസിനെ അനായാസം തോല്‍പിച്ച് ഇന്ത്യ

കെ കെ

ഞായര്‍, 26 ജനുവരി 2020 (16:39 IST)
ഈഡന്‍ പാര്‍ക്കിൽ ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ട്വന്റി-20 ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ നടത്തിയ അർദ്ധ സെഞ്ച്വുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 മാത്രമേ കുറിക്കാനായുള്ളൂ.
 
രാഹുല്‍ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും നേടിയപ്പോള്‍ ഒരു ബൗണ്ടറിക്കൊപ്പം ശ്രേയസ് മൂന്ന്‌ സിക്‌സറുകളാണ് പറത്തിയത്. നാലാം സിക്‌സും അര്‍ധസെഞ്ചുറിയും നേടാനുള്ള ശ്രമത്തിനിടെയാണ് സോഥിയുടെ പന്തില്‍ സൗത്തിക്ക് ശ്രേയസ് ക്യാച്ച് നല്‍കി പുറത്തായത്. 
 
ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്നത്തെ മത്സരത്തിലും നായകന്‍ വിരാട് കോലി അണിനിരത്തിയത്. ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിലെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍