ദീർഘകാലമായി ദ്രാവിഡിനെ അറിയാം, വൈസ് ക്യാപ്‌റ്റനാകുന്നതിന്റെ ഉത്തരവാദിത്തം ആസ്വദിക്കുന്നുണ്ട്: കെഎൽ രാഹുൽ

ചൊവ്വ, 16 നവം‌ബര്‍ 2021 (20:05 IST)
പുതിയ നായകനും ക്യാപ്‌റ്റനും കീഴിൽ തിരിച്ചുവരവിനായി ശ്രമിക്കുകയാണ് ടീം ഇന്ത്യ. വിരാട് കോലിയ്ക്ക് വിശ്രമമനുവദിച്ചതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുക. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ടീമിൽ നായകനായി രോഹിത് ശർമയും ഉപനായകനായി കെഎൽ രാഹുലുമാണ് ഇറങ്ങുക.
 
ഇപ്പോളിതാ പുതിയ പരിശീലകനെ പറ്റിയും തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് കെഎൽ രാഹുൽ. അധികമായി ഉത്തരവാദിത്തം ഉണ്ടെന്നത് ശരിയാണ്. എന്നാൽ ഞാൻ അത് ആസ്വദിക്കുന്നുണ്ട്. ഡ്രസിംഗ് റൂമില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കുകയെന്നുള്ളതാണ് പ്രധാനം. രാഹുല്‍ ദ്രാവിഡ് പരശീലകനായി എത്തുന്നു എന്നത് സന്തോഷകരമാണ്.
 
എനിക്ക് ഏറെ നാളുകളായി ദ്രാവിഡുമായി പരിചയമുണ്ട്. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കൗമാരകാലത്ത് തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നെപോലെ ഒരുപാട് പേരെ അദ്ദേഹം സഹായിക്കുന്നു. ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍ ഞാനടക്കമുള്ള താരങ്ങള്‍ താരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടാവുമെന്ന് കരുതുന്നു. ദ്രാവിഡ് പരിശീലകനായിിരക്കുമ്പോള്‍ എനിക്ക് ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും സുഖകരമായ ഒരു അന്തരീക്ഷമൊരുക്കാൻ ദ്രാവിഡിനാകുമെന്നാണ് പ്രതീക്ഷ. താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍