തിരിച്ചെത്തുമ്പോൾ വിരാട് കോലിയുടെ റോൾ എന്തായിരിക്കും? നയം വ്യക്തമാക്കി രോഹിത് ശർമ

ചൊവ്വ, 16 നവം‌ബര്‍ 2021 (20:01 IST)
ഇന്ത്യൻ ടി20 ടീമിൽ നായകസ്ഥാനം രാജിവെച്ച വിരാട് കോലി തിരികെ ടീമിലെത്തുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിന്റെ റോളെന്ന് വ്യക്തമാക്കി പുതിയ നായകൻ രോഹിത് ശർമ. വിരാട് കോലി ടി20 ടീമിലെ അവിഭാജ്യ ഘടകമായി തുടരുമെന്നാണ് രോഹിത് പറയുന്നത്. ന്യൂസിലൻഡുമായുള്ള ആദ്യ മത്സരത്തിന് മുൻപ് പരിശീലകൻ രാഹുൽ ദ്രാവിഡുമൊ‌ത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇത്രയും കാലം വിരാട് കോലി ടീമിനായി എന്താണ് ചെയ്‌തിരുന്നത് അത് തന്നെ തിരിച്ചെത്തുമ്പോഴും ചെയ്യുമെന്നാണ് രോഹിത് പറയുന്നത്. ടീമിൽ ദ്ദേഹത്തിന്‍റെ സാന്നിധ്യം വളരെ പ്രധാനമാണ്. മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കളിക്കാരനാണ് കോലി. കളിക്കാനിറങ്ങുമ്പോഴെല്ലാം തന്‍റെ സാന്നിധ്യം അറിയിക്കാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. ടീമിന്റെ കാഴ്‌ചപ്പാടിലും കോലി വളരെയേറെ പ്രധാനപ്പെട്ട താരമാണ്.
 
കോലി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും അദ്ദേഹത്തെപ്പോലൊരു ബാറ്ററുടെ സാന്നിധ്യവും ടീമിന്‍റെ കരുത്തുകൂട്ടുകയെ ഉള്ളുവെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍