ക്യാപ്‌റ്റൻ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് ബിസിസിഐ, ഏകദിന നായകനായും രോഹിത്ത് എത്തിയേക്കും

വെള്ളി, 12 നവം‌ബര്‍ 2021 (14:49 IST)
ടി20‌യ്ക്ക് പിന്നാലെ ഏകദിനത്തിലും ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് കോലി മാറിനിന്നേക്കുമെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് നടക്കുന്ന‌തിനാൽ ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വരുമെന്നും സൂചനയുണ്ട്.
 
രോഹിത്തിനെ നായകനാക്കി കെഎൽ രാഹുലിനെ ഉപനായകനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ബൈലാറ്ററൽ പരമ്പരയിൽ രോഹിതാവും ഇന്ത്യൻ ക്യാപ്റ്റൻ. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023 ലോകകപ്പിൽ ഇന്ത്യയെ ഒരുക്കുന്നതിന്  രോഹിതിനും ദ്രാവിഡിനും സമയം നൽകേണ്ടതുണ്ട്. അതിനാൽ, പറ്റിയ ടീമിനെ തിരഞ്ഞെടുക്കുന്നതിന് അവർക്ക് സമയം നൽകാനായാണ് ഉടൻ രോഹിതിനെ ക്യാപ്റ്റനാക്കാൻ ബിസിസിഐ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍