ആദ്യ ടെസ്റ്റിൽ വിശ്രമം അനുവദിക്കണമെന്ന് വിരാട് കോലി നേരത്തെ സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിൽ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരില്ലാതെയാകും ന്യൂസിലൻഡിനെതിരെ ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്ത്യ ഇറങ്ങുക.
മധ്യനിരയില്‍ അജിങ്ക്യാ രഹാനെയും ഹനുമാ വിഹാരിയും കളിക്കും. ടി20 ക്യാപ്റ്റന്‍ സ്ഥാനത്തിന് പുറമെ രോഹിത്തിനെ ടെസ്റ്റില്‍ കോലിക്ക് കീഴില്‍ വൈസ് ക്യാപ്റ്റനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ നേരത്തെ പരിഗണിച്ചിരുന്നു. ഇതോടെ ആദ്യ ടെസ്റ്റിൽ രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ രോഹിത് ടെസ്റ്റില്‍ വിശ്രമം ആവശ്യപ്പെട്ടതോടെ പരിചയസമ്പനന്നായ രഹാനെയെ തന്നെ നായകനായി തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകും.