എനിക്ക് പിഴവ് സംഭവിച്ചിട്ടില്ല അവർ പൊരുതി വിജയിക്കുകയായിരുന്നു: പ്രശംസയുമായി മോർഗൻ

വ്യാഴം, 11 നവം‌ബര്‍ 2021 (12:35 IST)
സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡ് വിജയിച്ചത് തന്റെ തെറ്റ് കൊണ്ടല്ലെന്ന് ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. മത്സരത്തിൽ മോർഗൻ നടത്തിയ തീരുമാനങ്ങൾക്കെതിരെ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് ഇംഗ്ലണ്ട് നായകന്റെ പ്രതികരണം.
 
ഞങ്ങള്‍ രണ്ട് ടീമുകള്‍ക്കൊപ്പവും ശക്തമായ താരങ്ങളുണ്ട്. എല്ലാ അഭിനന്ദനങ്ങളും കെയ്ന്‍ വില്യംസനും ടീമിനും അര്‍ഹതപ്പെട്ടതാണ്. ഈ രാത്രി ചെയ്തതില്‍ ഞങ്ങള്‍ക്ക് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല. കഠിനമായ മത്സരങ്ങളാണ് ടൂർണമെന്റിൽ ഉടനീളം നടക്കുന്നത്. എന്നാൽ ഈ രാത്രിയെ ഞങ്ങൾക്ക് മറികടക്കാനായില്ല. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഞങ്ങളുടെ താരങ്ങളെയോര്‍ത്ത് വളരെ അഭിമാനമുണ്ട്.
 
സിക്സുകള്‍ അടിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ നിരയാണ് ഞങ്ങളുടേത്. എന്നാല്‍ വേഗം കൂടിയ പിച്ചില്‍ ശരാശരി സ്‌കോറാണ് നേടാൻ സാധിച്ചത്. നേരിട്ട ആദ്യ പന്ത് മുതൽ സിക്‌സുകൾ നേടി ന്യൂസിലൻഡിന്റെ സ്കോർ ഉയർത്തിയ ജിമ്മി നീഷാമാണ് അഭിനന്ദനം അർഹിക്കുന്നത്.അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിലും ഇംഗ്ലണ്ടിനെ നയിക്കാനാവുമെന്നാണ് പ്രതീക്ഷ’ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍