ടെസ്റ്റിൽ കെ എൽ രാഹുലിനെ കീപ്പറാക്കുവാൻ സാധിക്കില്ല:മുൻ ഇന്ത്യൻ താരം പറയുന്നു

Webdunia
ബുധന്‍, 24 ജൂണ്‍ 2020 (19:29 IST)
ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിനെ പോലൊരു താരത്തെ സ്ഥിരം വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തിലേക്ക് പരിഗണിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം ആകാശ് ചോപ്ര.ടെസ്റ്റിൽ നിങ്ങൾക്ക് ഒരു ദിവസം 90 ഓവറുകൾ വിക്കറ്റിന് പിന്നിൽ നിൽക്കേണ്ടതായി വരും വളരെ വൈദഗ്‌ധ്യം ആവശ്യമുള്ള ജോലിയാണത്.അതിനാൽ തന്നെ ഒരു താത്‌കാലിക കീപ്പറെ ടെസ്റ്റിൽ പരിഗണിക്കാനാവില്ല അഅകാശ് ചോപ്ര പറഞ്ഞു.
 
ടെസ്റ്റ് ടീമിൽ വൃദ്ധിമാൻ സാഹയോ, പന്തോ തന്നെ തുടരണമെന്നാണ് ചോപ്ര പറയുന്നത്.ക്യാച്ചുകൾ വിട്ടുകളയുന്നതോ സ്റ്റം‌ബിങ്ങ് പാഴാക്കുന്നതോ ടെസ്റ്റിൽ വലിയ പ്രശ്‌നമാണ്.ടെസ്റ്റ് റ്റീമിൽ കീപ്പറായി ഇടം നേടണമെങ്കിൽ രാഹുൽ ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നും ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article