ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍

ചൊവ്വ, 17 ഓഗസ്റ്റ് 2021 (08:35 IST)
ലോര്‍ഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിനു പിന്നാലെ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി കെ.എല്‍.രാഹുല്‍. തങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ ഇംഗ്ലണ്ട് വന്നാല്‍ ടീമെന്ന നിലയില്‍ തങ്ങള്‍ 11 പേരും ഇംഗ്ലണ്ടിനെതിരെ ഉണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. കളിക്കളത്തില്‍ പലപ്പോഴും ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിങ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്. 
 
"ഞങ്ങളില്‍ ഒരാളെ വേട്ടയാടാന്‍ നിങ്ങള്‍ വന്നാല്‍ ഞങ്ങള്‍ 11 പേരും നിങ്ങള്‍ക്ക് പിന്നാലെയുണ്ടാകും. പരിഹാസ മനോഭാവം കുറയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ പരിഹാസത്തെയൊന്നും ഞങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ല," രാഹുല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍