നാൽപതാം വയസിലും ഇനിയുമൊരങ്കത്തിനുള്ള ബാല്യം തന്നിൽ അവശേഷിക്കുന്നുണ്ടെന്ന് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ തല. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം റൺസ് കണ്ടെത്തുന്നതിൽ പാടുപെട്ടപ്പോൾ ക്രിക്കറ്റ് ലോകം റൺസ് കണ്ടെത്തില്ല എന്ന് വിധിയെഴുതിയ മഹേന്ദ്ര സിങ് ധോനിയെയാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്..
രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു ധോനിയുടെ ഐപിഎൽ ഫിഫ്‌റ്റി, കഴിഞ്ഞ രണ്ട് സീസണുകളിലായി താരത്തിന്റെ നിഴൽ മാത്രമായിരുന്നു മൈതാനത്ത് കാണാനായത്. ഇനിയൊരു ഫിഫ്‌റ്റി താരത്തിൽ നിന്നും ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും കരുതിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ തന്നിൽ ഇപ്പോഴും ആ പഴയ ധോനി അവശേഷിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു ഇന്നലെ മുൻ ഇന്ത്യൻ നായകൻ നടത്തിയത്.