ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ കഴിഞ്ഞ സീസണിനേക്കാൾ ദുർബലരാണ് ചെന്നൈ. 14 കോടി മുടക്കി ടീം സ്വന്തമാക്കിയ ദീപക് ചഹാറിന് ഇത്തവണത്തെ സീസൺ മൊത്തം നഷ്ടമായേക്കും എന്നതാണ് ചെന്നൈയെ വലയ്‌ക്കുന്നത്. ചഹാറിന് പകരക്കാരനെ ടീമിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ തിളങ്ങിയ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലിയുടെ സേവനം ആദ്യ മത്സരങ്ങളിൽ ചെന്നൈയ്ക്ക് ലഭ്യമാവില്ല.
ഫഫ് ഡുപ്ലെസിസിന് പകരം ഓപ്പണറായി റോബിന്‍ ഉത്തപ്പ, ഡെവണ്‍ കോണ്‍വെ എന്നിവരിലാര് വേണമെന്നതും നിർണായകമാണ്. നായകനെന്ന നിലയിൽ മികച്ച പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നതാവും ഈ സീസണിൽ ജഡേജ നേരിടുന്ന പ്രധാനവെല്ലുവിളി.കഴിഞ്ഞ സീസണിൽ ചെന്നൈ വിജയങ്ങളിൽ നിർണായകമായ ഫാഫ് ഡുപ്ലെസിയ്ക്ക് പകരക്കാരനെ കണ്ടെത്തണം എന്നതും റുതു രാജ് ഗെയ്‌ക്ക്‌വാദിന്റെ ഫിറ്റ്‌നസിനെ പറ്റി ഉയരുന്ന ആശങ്കയും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.