16 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കെ റിട്ടയര്‍ ചെയ്തു, അവസാന ഓവറില്‍ വീണ്ടും വന്ന് സിക്‌സ് അടിച്ചു; പൊള്ളാര്‍ഡ് ചെയ്തത്

വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:11 IST)
റിട്ടയര്‍ ചെയ്ത താരം വീണ്ടും ബാറ്റ് ചെയ്യാനെത്തി അവസാന ഓവറില്‍ സിക്‌സ് അടിച്ചു. മറ്റാരുമല്ല, വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കിറോണ്‍ പൊള്ളാര്‍ഡ് ആണ് വീണ്ടും ബാറ്റ് ചെയ്യാനെത്തിയത്. ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കരീബിയന്‍ നായകന്‍ റിട്ടയര്‍ ചെയ്തത്. 16 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കുമ്പോള്‍ ആണ് പൊള്ളാര്‍ഡ് റിട്ടയര്‍ ചെയ്തത്. അഞ്ചാമനായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് 13-ാം ഓവറില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 62/3 എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. അവസാന ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ പൊള്ളാര്‍ഡ് ഒരു സിക്‌സ് അടിച്ചു. 18 പന്തില്‍ 14 റണ്‍സാണ് ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍