Kerala Cricket League 2024: കേരളത്തിന്റെ ഐപിഎല്‍ ഇന്നുമുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

രേണുക വേണു

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (09:08 IST)
Kerala Cricket League 2024

Kerala Cricket League 2024: കേരളത്തിന്റെ ഐപിഎല്‍ 'കേരള ക്രിക്കറ്റ് ലീഗ്' (KCL) ഇന്നുമുതല്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ സീസണിലെ 33 മത്സരങ്ങളും നടക്കുക. കളികള്‍ തത്സമയം കാണാന്‍ സൗജന്യ പ്രവേശനം അനുവദിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ലീഗില്‍ ആറ് ടീമുകളാണ് ഏറ്റുമുട്ടുക. 
 
സെപ്റ്റംബര്‍ 18 നാണ് ഫൈനല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണ്‍ ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കണ്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലാണ് രണ്ടാം മത്സരം. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമുണ്ട്. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ മത്സരങ്ങള്‍ തത്സമയം കാണാം. ഫാന്‍കോഡ് ആപ്പിലും വെബ് സൈറ്റിലും മത്സരങ്ങളുടെ തത്സമയം സംപ്രേഷണമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍