കിംഗ് ബാബറിൽ നിന്നും പടവലങ്ങ പോലെ താഴോട്ട്, ഐസിസി റാങ്കിംഗിൽ തിരിച്ചടി, കുതിപ്പുമായി മുഹമ്മദ് റിസ്‌വാൻ

അഭിറാം മനോഹർ

വെള്ളി, 30 ഓഗസ്റ്റ് 2024 (17:54 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് നിന്നും ഒമ്പതാം സ്ഥാനത്തേക്കാണ് ബാബറിന്റെ വീഴ്ച്ച. 
 
 ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ്. സ്റ്റീവ് സ്മിത്ത്,രോഹിത് ശര്‍മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 171,51 റണ്‍സ് പ്രകടനങ്ങളുമായി തിളങ്ങിയ പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. 
 
ടെസ്റ്റ് റാങ്കിംഗില്‍ പിന്നോട്ട് പോയെങ്കിലും ബാബര്‍ അസം തന്നെയാണ് ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ടി20 റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍