വാർണറുടെ പിൻഗാമിയെന്ന് വാഴ്ത്തി, അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കെതിരെ ഫിഫ്റ്റി, എന്നാൽ ഒറ്റ പരിക്ക് കരിയർ നശിപ്പിച്ചു, 26 വയസിൽ വിരമിച്ച് ഓസീസ് താരം

അഭിറാം മനോഹർ

വെള്ളി, 30 ഓഗസ്റ്റ് 2024 (11:04 IST)
Pucovski
ഓസ്‌ട്രേലിയന്‍ യുവതാരം വില്‍ പുകോവ്‌സ്‌കി സജീവ ക്രിക്കറ്റില്‍ നിന്നും 26 വയസ്സില്‍ വിരമിച്ചു. തുടര്‍ച്ചയായി തലക്കേറ്റ പരിക്കുകളെ തുടര്‍ന്നാണ് ചെറുപ്രായത്തില്‍ തന്നെ താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 2021ല്‍ സിഡ്‌നിയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പുകോവ്‌സ്‌കി ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറുടെ പിന്‍ഗാമിയാകുമെന്ന് കരുതിയ താരമാണ്. അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടികൊണ്ട് തിളങ്ങാന്‍ താരത്തിനായിരുന്നു.
 
2019ല്‍ ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നെങ്കിലും അന്ന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് താരത്തെ ദേശീയ ടീമിലെത്തിച്ചത്. തുടര്‍ച്ചയായി തലയ്ക്ക് പരിക്കേല്‍ക്കേണ്ടി വന്നതോടെയാണ് യുവതാരം അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍