പോണ്ടിംഗ് സ്വപ്നം കാണേണ്ട, ഈ രണ്ട് മാറ്റങ്ങളുണ്ടായാൽ ഓസ്ട്രേലിയ നാട്ടിൽ അപമാനിക്കപ്പെടും, തുറന്ന് പറഞ്ഞ് വസീം ജാഫർ

അഭിറാം മനോഹർ

ബുധന്‍, 14 ഓഗസ്റ്റ് 2024 (09:59 IST)
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയം നേടുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍. പ്രധാനമായും ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനമാകും പരമ്പരയില്‍ നിര്‍ണായകമാവുക എന്ന് ജാഫര്‍ വ്യക്തമാക്കി. നേരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 3-1ന് ഓസീസ് സ്വന്തമാക്കുമെന്‍ മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു.
 
ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരിക്കുകളില്ലാതെ മുഴുവന്‍ പരമ്പരയിലും കളിക്കാനായാല്‍ ഇന്ത്യയ്ക്ക് ഹാട്രിക് വിജയം സ്വന്തമാക്കാമെന്നാണ് ജാഫര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ പേസ് നിരയില്‍ അര്‍ഷദീപ് സിംഗ്, മായങ്ക് യാദവ് എന്നിവര്‍ കൂടി വേണമെന്നും ഇടം കയ്യന്‍ പേസറായ അര്‍ഷദീപ് ഓസീസ് ബാറ്റര്‍മാരെ പ്രതിസന്ധിയിലാക്കുമെന്നും മായങ്ക് വേഗത കൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ ഞെട്ടിക്കുമെന്നും വസീം ജാഫര്‍ പറയുന്നു.
 
നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കൈവശമുള്ള ഇന്ത്യ പരമ്പര നിലനിര്‍ത്താനായാണ് ഇറങ്ങുന്നത്. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരമ്പരയില്‍ പിന്നില്‍ നിന്ന ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍