ഐപിഎൽ പത്താം സീസണിൽ നിന്നും ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനി പിന്മാറി. വ്യക്തിപരമായ കാരണത്താലാണ് താരം വിട്ടു നില്‍ക്കുന്നതെന്ന് ഡൽഹി ഡെയർ ഡെവിൾസ് ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് ദുവ വ്യക്തമാക്കി.
ഡുമിനിക്ക് പകരക്കാരനെ ഉടൻ കണ്ടെത്തുമെന്നും ദുവ പറഞ്ഞു. 2014ൽ ഡൽഹി ഡെയർ ഡെവിൾസ് അംഗമായ ഡുമിനി 2015 സീസണിൽ ടീമിനെ നയിച്ചിരുന്നു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഡുമിനി തയാറായിട്ടില്ല. ഡൽഹി ഡെയർ ഡെവിൾസ് താരമായ ദക്ഷിണാഫ്രിക്കന്‍ താരം ഈ സീസണില്‍ എത്താത്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നും സംസാരമുണ്ട്.