ടി20 ലോകകപ്പ് ആര് നേടും? ഹോട്ട് ഫേവറേറ്റ് ആരെന്ന് വ്യക്തമാക്കി ജോസ് ബട്ട്‌ലർ

ബുധന്‍, 10 മാര്‍ച്ച് 2021 (19:01 IST)
ഈ വർഷം ഒക്ടോബർ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകളാരെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്സ്മാൻ ജോസ് ബട്ട്‌ലർ. ആതിഥേയരെന്ന നിലയിലും മികച്ച യുവതാരങ്ങളുടെ നിരയെന്ന നിലയിലും ഇന്ത്യക്കാണ് ടൂർണമെന്റിൽ മുൻതൂക്കമെന്നാണ് ബട്ട്‌ലർ പറയുന്നത്.
 
ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയ്‌ക്ക് മറ്റ് ടീമുകളേക്കാൾ മുൻതൂക്കമുണ്ട്.സമീപകാലത്ത് നടന്ന ലോകകപ്പുകളിലെല്ലാം ആതിഥേയരാജ്യങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ശക്തരാണ്. ടി20 ഫോര്‍മാറ്റിലും അങ്ങനെ തന്നെ. അതിനാല്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് ഞാൻ കരുതുന്നത് ബട്ട്‌ലർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍