ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതാവുമെന്ന് മുൻ ഇന്ത്യൻ താരമായ സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ അക്‌സർ പട്ടേലിന്റെ സാന്നിധ്യം ജഡേജയുടെ തിരിച്ചുവരവിനെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഗവാസ്‌കർ പറയുന്നത്.