വിമർശനങ്ങളെ സ്വീകരിക്കുന്നു, ലഖ്നൗവിനെതിരായ മെല്ലെപ്പോക്കിൽ ക്ഷമ ചോദിച്ച് ബട്ട്‌ലർ

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (19:58 IST)
ലഖ്നൗ സൂപ്പർ ജയൻ്സിനെതിരായ മത്സരത്തിലെ മെല്ലെപ്പോക്കിൻ്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ വിലമതിയ്ക്കുന്നതായി രാജസ്ഥാൻ റോയൻസിൻ്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. കമൻ്റേറ്റർമാർ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണെന്നും ഹ്യൂമൺസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബട്ട്‌ലർ പറഞ്ഞു.
 
അഭിപ്രായം അംഗീകരിക്കുക എന്നത് ഒരു വലിയ കാര്യമായി ഞാൻ കരുതുന്നു. കമൻ്റേറ്റർമാർ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. അതിനാണ് ബ്രോഡ്കാസ്റ്റർമാർ അവരെ പണം നൽകി നിയോഗിച്ചിരിക്കുന്നത്. എന്നെ വിമർശിക്കുമ്പോൾ അത് എനിക്ക് നേരായ വ്യക്തിപരമായ അഭിപ്രായമായി ഞാൻ കരുതുന്നില്ല. ഞാൻ മറ്റ് കായികമത്സരങ്ങൾ കാണുമ്പോൾ അതെങ്ങനെ മിസ് ചെയ്തു, എന്താണ് ഈ ചെയ്യുന്നത് എന്നെല്ലാം തോന്നാറുണ്ട്. ഞാൻ ക്യാച്ച് വിടുമ്പോഴോ കുറഞ്ഞ സ്കോറിന് പുറത്താകുമ്പോഴോ ഇങ്ങനെ തന്നെയായിരിക്കാം മറ്റുള്ളവരും പറയുന്നത്. ബട്ട്‌ലർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article