സച്ചിൻ്റെ റെക്കോർഡ് റൂട്ട് തകർക്കും, പ്രവചനവുമായി വസീം ജാഫർ

Webdunia
വ്യാഴം, 7 ജൂലൈ 2022 (21:18 IST)
ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനാകുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ ഓപ്പണിങ് താരം വസീം ജാഫർ. നിലവിലെ ഫോമിൽ കുറേക്കാലം കൂടി കളിക്കാനായാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ്റെ നേട്ടം മറികടക്കാൻ റൂട്ടിനാകും. ക്രികിൻഫോയോട് നടത്തിയ സംഭാഷണത്തിനിടെ വസീം ജാഫർ പറഞ്ഞു.
 
നിലവിൽ 31 വയസ് മാത്രമെ റൂട്ടിനായിട്ടുള്ളു. പക്ഷേ ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങളുടെ കരിയറിന് അധികം ദൈർഘ്യമുണ്ടാകാറില്ലെന്ന് നമുക്കറിയാം. എന്നാലും ഒരു 5-6 വർഷം കൂടി കളിക്കാനായാൽ സച്ചിൻ്റെ നേട്ടം തകർക്കാൻ റൂട്ടിനാകും. 200 ടെസ്റ്റിൽ 15,921 റൺസാണ് സച്ചിൻ അടിച്ചെടുത്തത്. റൂട്ടിന് നിലവിൽ 10,458 റൺസാണുള്ളത്.
 
എഡ്ജ്ബാസ്റ്റണിലെ സെഞ്ചുറിയോടെ 28 സെഞ്ചുറികളുമായി റൂട്ട് വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും ഹാഷിം അംലയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്നിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയിൽ മാത്രം 105.28 ശരാശരിയിൽ 737 റൺസാണ് റൂട്ട് അടിച്ചെടുത്തത്. റൂട്ട് നേടിയ 28 സെഞ്ചുറികളിൽ 9 എണ്ണവും ഇന്ത്യയ്ക്ക് എതിരെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article