Rohit Sharma: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടീമിനു വേണ്ടി പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് ടീം മാനേജ്‌മെന്റിനെ അറിയിച്ചു.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക. ശുഭ്മാന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്‍ മൂന്നാമതും വിരാട് കോലി നാലാമതും ബാറ്റ് ചെയ്യും. നാളെ മുതല്‍ (ജനുവരി 3) സിഡ്‌നിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് നടക്കുക.
നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ 2-1 ന് ആതിഥേയര്‍ ലീഡ് ചെയ്യുകയാണ്. സിഡ്‌നിയില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നഷ്ടമാകും. അതേസമയം പേസര്‍ ആകാശ് ദീപും സിഡ്‌നിയില്‍ കളിക്കില്ലെന്നാണ് വിവരം. പരുക്കിനെ തുടര്‍ന്നാണ് ആകാശ് ദീപ് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകുക. പകരം പ്രസിത് കൃഷ്ണ കളിക്കും.
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, പ്രസിത് കൃഷ്ണ, മുഹമ്മദ് സിറാജ്