ഞാൻ കണ്ട ഏറ്റവും മികച്ച പേസർ ആ താരം, അയാളെ നേരിടേണ്ടി വരുമ്പോൾ ബാറ്റ്സ്മാന്മാർ ശരിക്കും കരയുമായിരുന്നു: അക്തർ

ശനി, 2 ജനുവരി 2021 (15:31 IST)
സമകാലീന ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ പേസ് ബൗളറാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്രയെന്ന് മുൻ പാക് പേസർ ഷൊയെബ് അക്തർ. ബു‌മ്രയും പാകിസ്ഥാന്റെ മുഹമ്മദ് ആമിറുമാണ് നിലവിലെ ഏറ്റവും മികച്ച പേസർമാർ. എന്നാൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പേസർ മറ്റൊരു താരമാണെന്നും അക്തർ പറഞ്ഞു.
 
മുൻ പാകിസ്ഥാൻ പേസറായ മുഹമ്മദ് ആസിഫിനെ പറ്റിയാണ് അക്തർ പറഞ്ഞത്. അദ്ദേഹത്തെ നേരിടേണ്ടി വരുമ്പോൾ ബാറ്റ്സ്മാന്മാർ ശരിക്കും കരയുമായിരുന്നു. ആസിഫിനെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഒരിക്കൽ വിവി‌എസ് ലക്ഷ്‌മൺ പോലും എന്നോട് ചോദിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ആസിഫിനെ നേരിടേണ്ട സാഹചര്യം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍