ഐസിസിയുടെ ഡിസംബറിലെ താരമായി ബുമ്ര, അന്നാബെൽ സതർലാൻഡ് മികച്ച വനിതാ താരം

അഭിറാം മനോഹർ
ബുധന്‍, 15 ജനുവരി 2025 (08:36 IST)
ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച 3 ടെസ്റ്റുകളില്‍ നിന്നും 14.22 ശരാശരിയില്‍ 22 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച താരമായും ബുമ്രയെ തിരെഞ്ഞെടുത്തിരുന്നു. അഡലെയ്ഡില്‍ 61 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ബുമ്ര ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ 76 റണ്‍സ് വഴങ്ങി 6 വിക്കറ്റും രണ്ടാം ഇന്നിങ്ങ്‌സില്‍ 18 റണ്‍സ് വഴങ്ങി 3 വിക്കറ്റും നേടിയിരുന്നു. മെല്‍ബണില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 57 റണ്‍സ് വഴങ്ങി 5 വിക്കറ്റുമായി ബുമ്ര തിളങ്ങിയെങ്കിലും മത്സരത്തില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
 
ഐസിസി പ്ലെയര്‍ ഓഫ് മന്തായതിന് പുറമെ ഐസിസി ബൗളിംഗ് റേറ്റിംഗില്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റും(908) ബുമ്ര നേരത്തെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റര്‍ക്കും മികച്ച ടെസ്റ്റ് ബൗളര്‍ക്കുമുള്ള ഐസിസിയുടെ ചുരുക്കപ്പട്ടികയിലും ബുമ്രയുണ്ട്. വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡാണ് മികച്ച താരമായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെ പിന്തള്ളിയാണ് സതര്‍ലാന്‍ഡ് മികച്ച വനിതാ താരമായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article