ബുമ്രയും അയ്യരും തിരിച്ചെത്തിയേക്കും, ഏഷ്യാകപ്പിന് ഇന്ത്യ രണ്ടും കൽപ്പിച്ച്

വെള്ളി, 16 ജൂണ്‍ 2023 (13:13 IST)
വരാനിരിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ പരിക്കേറ്റ് ഏറെനാളായി വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രയും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റിലാണ് ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് തുടക്കമാവുക. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക ബസാണ് താരങ്ങളുടെ മടങ്ങിവരവിനെ പറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവരെയും കൂടാതെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ എല്‍ രാഹുലും എന്‍സിഎയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
 
പരിക്കേറ്റ താരങ്ങള്‍ ടീമില്‍ മടങ്ങിയെത്തുന്നതോടെ ഏഷ്യാകപ്പില്‍ ശക്തമായ ടീമിനെ അണിനിരത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. കഴിഞ്ഞ സെപ്റ്റംബറിലാണ് പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുമ്ര ടീമില്‍ നിന്നും പുറത്തയത്. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പും ഐപിഎല്ലും താരത്തിന് നഷ്ടമായിരുന്നു. നിലവില്‍ ബുമ്രയും ശ്രേയസ് അയ്യരും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഇത്തവണ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍