ഏഷ്യാകപ്പ് നടത്തിപ്പ്: പാക് ക്രിക്കറ്റിനെ ബിസിസിഐ അപമാനിച്ചുവെന്ന് മുഹമ്മദ് ആമിർ

ചൊവ്വ, 13 ജൂണ്‍ 2023 (21:01 IST)
ഏഷ്യാകപ്പ് വേദി സംബന്ധിച്ച തര്‍ക്കത്തില്‍ ബിസിസിഐ പാകിസ്ഥാനെയും പാക് ക്രിക്കറ്റിനെയും അപമാനിച്ചുവെന്ന് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. പകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാടെടുത്ത ബിസിസിഐ പാകിസ്ഥാന്‍ മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡലിനെ ആദ്യം തള്ളുകയും പിന്നീട് കളിക്കാന്‍ സമ്മതിക്കുകയും ചെയ്തതൊടെ പാക് ക്രിക്കറ്റിനെ അപമാനിക്കുകയാണ് ചെയ്തതെന്ന് ആമിര്‍ പറയുന്നു.
 
പാക് ക്രിക്കറ്റ് ബോര്‍ഡിനെയോ പാക് ക്രിക്കറ്റിനോ ഇന്ത്യ ഒരു വിലയും നല്‍കുന്നില്ലെന്ന സന്ദേശമാണ് ബിസിസിഐ ഇതിലൂടെ നല്‍കിയത്. അത് അവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളെന്ത് പറഞ്ഞാലും ചെയ്താലും അത് ഞങ്ങളെ ബാധിക്കില്ലെന്നതാണ് ബിസിസിഐയുടെ നിലപാട്. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് പറഞ്ഞ് മറ്റ് മാര്‍ഗങ്ങള്‍ പാകിസ്ഥാന്‍ നിര്‍ദേശിക്കുമ്പോള്‍ ഓരോ ഒഴികഴിവ് പറഞ്ഞ് തള്ളുകയാണ് ബിസിസിഐ ചെയ്തത്. സുരക്ഷാകാരണങ്ങളാണ് ബിസിസിഐ പറയുന്നത്. എന്നാല്‍ എല്ലാ സുരക്ഷയും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ടീമിന് വാഗ്ദാനം ചെയ്യുന്നുണ്ട്.ആമിര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍