ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കാന്‍ സാധ്യതയില്ല. ഇടത് തോളിലേറ്റ പരിക്കാണ് ആന്‍ഡേഴ്‌സന് തിരിച്ചടിയായത്. വേണ്ടത്ര ശാരീരികക്ഷമത വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന് ഇംഗ്ലീഷ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അറിയിച്ചു.
2012ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോള്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ആന്‍ഡേഴ്സണ്‍. അടുത്ത മാസം ഒന്‍പതിനാണ് ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.