ചാമ്പ്യൻസ് ട്രോഫിയിൽ ജയ്സ്വാൾ ഇന്ത്യയുടെ ബാക്കപ്പ് താരം മാത്രം, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ

ബുധന്‍, 21 ഓഗസ്റ്റ് 2024 (12:58 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും യശ്വസി ജയ്‌സ്വാള്‍ ഇതുവരെയും ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ടി20യിലും ടെസ്റ്റിലും മികവ് തെളിയിച്ച താരത്തിന് ഏകദിനത്തില്‍ അവസരമൊരുങ്ങാത്തതിന് കാരണം ഓപ്പണിംഗിലെ രോഹിത് ശര്‍മയുടെ സാന്നിധ്യമാണ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ബാക്കപ്പ് താരമായാകും ജയ്‌സ്വാള്‍ ടീമില്‍ ഇടം പിടിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേഷ് കാര്‍ത്തിക്.
 
 നിലവിലെ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെന്ന് കാര്‍ത്തിക് പറയുന്നു. പ്രമുഖ കായികമാധ്യമായ ക്രിക്ബസിന്റെ ഷോയിലാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ മാത്രമെ ജയ്‌സ്വാളിന് അവസരം ലഭിക്കുകയുള്ളുവെന്നും ഏകദിനത്തില്‍ ശക്തമായ മധ്യനിരയാണ് ഇന്ത്യയ്ക്കുള്ളതെന്നും കാര്‍ത്തിക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍