വിജയ തന്ത്രം: ഏഴ് ബാറ്റ്സ്മാൻമാരെ ഇറക്കി കാർത്തിക്, കോഹ്‌ലി മറുപടി നൽകിയത് ഏഴ് ബൗളർമാരെക്കൊണ്ട്

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:40 IST)
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് എതിരെ 82 റൺസിന്റെ വമ്പൻ ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. അതിന് കാരണമായത് കൂടുതൽ ബൗളർമാരെ ഉൾപ്പെടുത്തിയുള്ള കോഹ്‌ലിയുടെ തന്ത്രം. നാല് മുന്‍നിര ബാറ്റ്‌സ്മാൻമാരും ഏഴ് ബൗളര്‍മാരുമായാണ് ഷാര്‍ജയില്‍ കൊല്‍ക്കത്തക്കെതിരെ കോഹ്‌ലി ഇറങ്ങിയത്. കൃത്യമായ ലക്ഷ്യം തന്നെ കോഹ്‌ലിയ്ക് ഉണ്ടായിരുന്നു അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. 
 
നാല് ബാറ്റ്സ്‌മാൻമാരുമായി മികച്ച സ്കോർ ഉയർത്തുക എന്നതായിരുന്നു ആദ്യത്തെ പടി. 194 റൺസ് നേടി അത് ഭംഗിയായി പൂർത്തിയാക്കി. പിന്നീട് കൊൽക്കത്തയുടെ 7 ബറ്റ്സ്‌മാൻമാരെ പിടിച്ചുകെട്ടുക എന്നതായി ദൗത്യം. അത് ലക്ഷ്യം വച്ചാണ് എക്സ്ട്രാ ബാറ്റ്സ്മാന് പകരം കൂടുതൽ ബൗളർമാരെ കോഹ്‌ലി ഇറക്കിയത്. ആദ്യ ഓവറുകളിൽ തന്നെ ഈ തന്ത്രം ഫലം കണ്ടുതുടങ്ങി. ആദ്യ ആറ് ഓവറില്‍ തന്നെ നാല് ബൗളര്‍മാര്‍ക്കാണ് കോഹ്‌ലി ഊഴം നൽകിയത്. വിട്ടുനൽകിയത് 46 റൺസ് മാത്രം. ഒരു വിക്കറ്റും വീഴ്ത്തി.
 
മധ്യ ഓവറുകളിൽ കോഹ്‌ലി ബൗളർമരെ മാറ്റിക്കൊണ്ടേയിരുന്നു. ടോം ബാന്റണ്‍, ഗില്‍, റസല്‍, ദിനേശ് കാര്‍ത്തിക്, മോര്‍ഗന്‍ എന്നിവരെ ലക്ഷ്യംവയ്ക്കുന്നതായിരുന്നു നീക്കങ്ങൾ, കൃത്യമായ ഇവേളകളിൽ ബാംഗ്ലൂർ ബൗളർമർ വിക്കറ്റുകൾ വിഴിത്തി. 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇതോടെ 112 റൺസിന് തകർന്നു. കൂടുതൽ ബൗളർമരെ ഇറക്കിയുള്ള കോഹ്‌ലിയുടെ നീക്കം ഒരു ചൂതാട്ടം തന്നെയായിരുന്നു. എന്നാൽ അത് കൃത്യമായി നടപ്പിലാക്കാൻ നായകനായി എന്നതാണ് തന്ത്രശാലിയായ നായകന്റെ വിജയം.   

അനുബന്ധ വാര്‍ത്തകള്‍

Next Article