ബംഗ്ലാദേശ് യുവ ബോളറും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവുമായി മുസ്‌തിഫിസുര്‍ റഹ്‌മാന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര ധോണിയോട് മാപ്പ് പറയും. ഇന്ത്യാ-ബംഗ്ലാദേശ് ഏകദിന പരമ്പരയില്‍ അദ്ദേഹവുമായി വാക്കുതര്‍ക്കം ഉണ്ടായി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അങ്ങനെയൊക്കെ നടതില്‍ നിരാശയുണ്ട്. ഇന്ത്യന്‍ നായകനെ കണ്ടാല്‍ സംഭവിച്ചതിന് മാപ്പ് പറയുമെന്നും ബംഗ്ലാ ബോളര്‍ പറഞ്ഞു.
പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മുസ്‌തിഫിസുറുമായി ആദ്യം രോഹിത് ശര്‍മ്മയും പിന്നീട് ധോണിയും ഉരസിയിരുന്നു. റണ്ണിനായി ഓടിയ ധോണി മുസ്‌തിഫിസുറുമായി കൂട്ടിയിടിക്കുകയും ഓവര്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹംപവലിയനിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഗ്രൌണ്ടിലും വെളിയിലുമായി ബംഗ്ലാദേശ് താരവുമായി വാക്കു തര്‍ക്കം നടത്തുകയും ചെയ്‌തിരുന്നു. ഇതോടെ പരമ്പരയ്‌ക്ക് ആവേശം കൂടുകയും ഇന്ത്യ- ബംഗ്ലാദേശ് മത്സരങ്ങള്‍ക്ക് കൂടുതല്‍ ചൂട് പകരുകയും ചെയ്‌തിരുന്നു.
സണ്‍റൈസേഴ്‌സില്‍ ഇന്ത്യന്‍ ബൗളര്‍ ബരീന്ദര്‍ സ്രാനാണ് മുസ്‌തിഫിസുറിന്റെ ചങ്ങാതി. ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത യുവതാരവുമായി മറ്റ് താരങ്ങള്‍ ഇടപെഴകുന്നത് ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ചാണ്. ബംഗാളി മാത്രമാണ് ഫിസ് എന്നറിയപ്പെടുന്ന മുസ്‌തിഫിസുറിന് അറിയാകുന്ന ഭാഷ. ടീം മെന്ററായ വിവി എസ് ലക്ഷ്മണും മുത്തയ്യ മുരളീധരനും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമെല്ലാം തന്നോട് ഒരു സഹോദരനെപോലെയാണ് പെരുമാറുന്നതെന്ന് മുസ്തഫിസുര്‍ പറഞ്ഞു.