കോഹ്‌ലിയുടെ മാതൃകാപുരുഷന്‍ ആരെന്ന് അറിയാമോ ?; അനുഷ്‌കയെക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്ന് താരം

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (08:55 IST)
ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളായിരുന്നു വിരാട് കോഹ്ലിയും സിനിമാ താരം അനുഷ്‌ക ശര്‍മയും. അവരുടെ യാത്രകളും കണ്ടു മുട്ടലുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴും ഇരുവരും ബന്ധം പുലര്‍ത്തുന്നുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

അനുഷ്‌കയോട് ഇപ്പോഴും ഇഷ്‌ടമുണ്ടോ എന്ന് കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതിന് താരം പൊട്ടിത്തെറിക്കുകയായിരുന്നു. ‘ഞാനും അനുഷ്‌കയും തമ്മില്‍ ഇപ്പോഴും ഇഷ്‌ടം തുടരുന്നുണ്ടോ എന്ന കാര്യം മാറ്റാരും അറിയേണ്ട കാര്യമല്ല. അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ല’- എന്നായിരുന്നു കോഹ്ലിയുടെ മറുപടി.

കരിയറിലും ജീവിതത്തിലും ആത്മാര്‍ഥതയോടെയാണ് താന്‍ സഞ്ചരിക്കുന്നതെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് തന്റെ മാതൃകാപുരുഷനെന്നും കോഹ്ലി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും അറിയാം താനെങ്ങനെയാണെന്ന് എന്നും ഇപ്പോള്‍ ആരാധകര്‍ക്കും അറിയാമെന്നും കോഹ്ലി പറഞ്ഞു.

ക്രിക്കറ്റ്‌ ബോളിവുഡ്‌ പ്രേമികളെ ഒരു പോലെ ഞെട്ടിച്ചതായിരുന്നു കോഹ്‌ലിയും അനുഷ്‌കയും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍. ഫെബ്രുവരിയിലായിരുന്നു താരങ്ങള്‍ പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്‌. പിന്നാലെ അനുഷ്‌കയെ വിമര്‍ശിച്ച് ക്രിക്കറ്റ് പ്രേമികളും കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തിയിരുന്നു.
Next Article