ഐപിഎല്‍ മരണത്തിലേക്ക്; ഒഴിഞ്ഞ ഗ്യാലറികള്‍ വര്‍ദ്ധിക്കുന്നു, ടിവിയില്‍ പോലും കളി കാണാന്‍ ആളില്ല

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (18:00 IST)
ഐപിഎല്‍ ക്രിക്കറ്റിന്റെ ആവേശം ഇന്ത്യയില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണത്തെ സീസണിനെക്കാളും വന്‍ ഇടിവാണ് ഒമ്പതാം സീസണായ ഈ പ്രാവശ്യം സംഭവിച്ചിരിക്കുന്നതെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം 4.5 ആയിരുന്നു ഐപിഎല്ലിന്റെ ടിവി റേറ്റിങ്. ഇത്തവണ അത് 3.5ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ സീസണില്‍ ആദ്യത്തെ അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ പത്തരക്കോടി ആളുകള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തില്‍ രണ്ട് കോടിയുടെ കുറവുണ്ടായി.

സോണി നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ തല്‍സമയ സംപ്രേക്ഷണം നടത്തുന്നത്. നാലിലേറെ ചാനലുകളില്‍ ലൈവ് ടെലികാസ്റ്റ് നടത്തിയിട്ടും വ്യൂവര്‍ഷിപ്പിലുണ്ടായ ഇടിവ് ചാനലിനെ ഞെട്ടിച്ചിട്ടുണ്ട്. നിരന്തരമുണ്ടാകുന്ന വിവാദങ്ങളും ഒത്തുകളിയും മത്സരങ്ങളുടെ ശോഭ കെടുത്തിയതിന് പിന്നാലെ രാജ്യത്ത് വന്‍ വരള്‍ച്ച നേരിട്ടതും ആരാധകരെ ഐപിഎല്‍ കാണുന്നതില്‍നിന്നു പിന്തിരിപ്പിക്കാം കാരണമായെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Next Article