ഐപിഎൽ വാതുവെപ്പ്: ശ്രീ 'നയം' വ്യക്തമാക്കി

Webdunia
ബുധന്‍, 14 ജനുവരി 2015 (10:24 IST)
ഐപിഎൽ വാതുവെപ്പ് കേസില്‍ പ്രതിയായ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വാദം പൂർത്തിയായി. ഒത്തുകളിയിൽ തനിക്ക് പങ്കില്ലെന്നും, വാതുവെപ്പ് ആരോപണാത്തില്‍ തനിക്കെതിരെ യാതൊരു തെളിവുകളില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി നീനാ ബൻസൽ കൃഷ്ണയ‌്ക്ക് മുൻപാകെ ശ്രീശാന്ത് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ജിജു ജനാർദ്ദനന്റെ വാദം ബുധനാഴ്‌ച തുടങ്ങും.

ഐപിഎൽ വാതുവെപ്പ് കേസിലെ നിലവിലുള്ള തെളിവുകള്‍ തെറ്റാണ്. ജിജു ജനാർദ്ദനന്റെ ടെലിഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചത് എന്നാല്‍ ജിജുവിന്റെ സംഭാഷണത്തില്‍ താൻ ഒത്തുകളിക്ക്  കൂട്ട് നില്‍ക്കുന്ന വ്യക്തിയല്ലെന്ന് പറയുന്നുണ്ടെന്നും ശ്രീശാന്ത് കോടതിയിൽ വാദിച്ചു.

ശ്രീശാന്ത് ഒരു ക്രിമനല്‍ കേസിലും പെട്ട വ്യക്തിയല്ലെന്നും. അതുകൊണ്ടു തന്നെ വിവാദപരമായ മകോക്ക നിയമം ചുമത്തിയത്  റദ്ദാക്കണമെന്നും ശ്രീയുടെ വക്കീല്‍ റബേക്ക ജോൺ വാദിച്ചു. ശ്രീശാന്തിനെ കൂടാതെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, പാക് സ്വദേശിയായ ജാവേദ് ചോട്ടാനി, സൽമാൻ, എത്തിശ്യാം എന്നിവരും. ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.