ലോകകപ്പ് മാത്രമല്ല നസീം ഷായ്ക്ക് പിന്നെയും മത്സരങ്ങൾ നഷ്ടമാകും, ലോകകപ്പിനുള്ള പാക് ടീമിൽ താരത്തിന് പകരക്കാരനായി ഹസൻ അലി

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (16:53 IST)
ലോകകപ്പ് ടൂര്‍ണമെന്റിനായുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പിലെ വമ്പന്‍ പരാജയത്തിന് ശേഷം ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പാക് ടീം പ്രഖ്യാപനം നടന്നത്. ചീഫ് സെലക്ടര്‍ മുന്‍ പാക് താരം ഇന്‍സമാം ഉള്‍ ഹഖാണ് ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യാകപ്പിനിടെ പരിക്കേറ്റ സൂപ്പര്‍ താരം നസീം ഷായ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്നതാണ് ടീമിലെ ശ്രദ്ധേയമായ കാര്യം.
 
നസീം ഷാായ്ക്ക് പകരക്കാരനായിഹസന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തി. എഷ്യാകപ്പിനിടെ പരിക്കേറ്റ ഹാരിസ് റൗഫ് ടീമിലുണ്ട്. അതേസമയം ഏഷ്യാകപ്പില്‍ ടീമില്‍ ഭാഗമായിരുന്ന പേസര്‍ ഫഹീം അഷ്‌റഫിനെയും ടീമില്‍ നിന്നും ഒഴിവാക്കി. പാക് ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നെങ്കിലും 2022 ജൂണിന് ശേഷം ഹസന്‍ അലി പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. അതേസമയം നസീം ഷായുടെ പരിക്കിനെ പറ്റിയും ടീം അനൗണ്‍സ്‌മെന്റിനിടെ ഇന്‍സമാം പ്രതികരിച്ചു.
 
 
നസീം ഷായുടെ പരിക്ക് ഗൗരവമുള്ളതാണെന്നും ലോകകപ്പ് മാത്രമല്ല കുറച്ച് മാസങ്ങള്‍ തന്നെ താരത്തിന് നഷ്ടമാകുമെന്നും ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ നസീമിന്റെ സേവനം നഷ്ടമാകുന്നത് പാകിസ്ഥാന് വലിയ നഷ്ടമാണെന്നും ഇന്‍സമാം പറഞ്ഞു. ലോകകപ്പ് അടക്കമുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ച് പരിചയമുള്ള ഹസന്‍ അലിയായിരിക്കും നസീമിന് പകരക്കാരനെന്നും ഇന്‍സമാം പറഞ്ഞു.
 
ലോകകപ്പിനുള്ള പാക് സ്‌ക്വാഡ് ഇങ്ങനെ
 
ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍(ഉപനായകന്‍), അബ്ദുള്ള ഷഫീഖ്,ഫഖര്‍ സമന്‍,ഹാരിസ് റൗഫ്,ഹസന്‍ അലി,ഇഫ്തിഖര്‍ അഹ്മദ്,ഇമാം ഉല്‍ ഹഖ്,മൊഹമ്മദ് നവാസ്,മൊഹമ്മദ് റിസ്‌വാന്‍,മൊഹമ്മദ് വസീം, അഖ സല്‍മാന്‍,സൗദ് ഷക്കീല്‍,ഷഹീന്‍ ഷാ അഫ്രീദി,ഉസാമ മിര്‍
 
റിസര്‍വ് താരങ്ങള്‍: മുഹമ്മദ് ഹാരിസ്,അബ്‌റാര്‍ അഹ്മദ്,സമന്‍ ഖാന്‍

അനുബന്ധ വാര്‍ത്തകള്‍

Next Article