ഇന്ത്യക്ക് സന്തോഷവാര്‍ത്ത സൂപ്പര്‍താരം മടങ്ങിയെത്തുന്നു

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (16:38 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിച്ചേക്കും. തോളിനേറ്റ പരിക്ക് ഭേദമായെന്നും താരം ശാരീരികക്ഷമത വീണ്ടെടുത്തതായും ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ജഡേജ കളിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ പരിക്ക് ടീമിനെ വലയ്‌ക്കുകയാണ്. അഗര്‍വാള്‍ കളിക്കണോ എന്ന കാര്യത്തില്‍ ചൊവ്വാഴ്‌ച തീരുമാനമെടുക്കും.

ഓപ്പണിംഗ് സ്ഥാനത്ത് അഴിച്ചു പണിയുണ്ടാകുമെന്ന് വ്യക്തമാണ്. ലോകേഷ് രാഹുലിന് പകരമായിട്ടാകും അഗര്‍വാള്‍ ടീമില്‍ എത്തുക. അശ്വിന്റെ പരിക്ക് ഭേദമായാല്‍ ജഡേജയ്‌ക്കൊപ്പം അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article