India Women vs Australia Women: വുമണ്‍ ടി 20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമി. കേപ് ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് മത്സരം ആരംഭിക്കും. രണ്ടാം സെമി ഫൈനല്‍ വെള്ളിയാഴ്ച നടക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളികള്‍. സെമി ഫൈനലിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍.