ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; ഉമേഷ് യാദവ് ടീമില്‍
ഇന്ത്യ - വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ഇന്ത്യൻ പേസർ മോഹിത് ശർമ്മയ്ക്ക് പകരം ഉമേഷ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 124 റൺസിന്റെ കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. കൊച്ചിയിൽ അമ്പേ പരാജയമായ ബാറ്റിംഗ് നിര ഡൽഹിയിൽ താളം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ബൗളിംഗിൽ ഭുവനേശ്വർ ഒഴികെയുള്ളവരാരും അവസരത്തിനൊത്ത് ഉയരാതിരുന്നതും ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നമാണ്. അതേസമയം ആദ്യ കളിയിലെ വമ്പന്‍ ജയത്തിന്റെ ലഹരിയിലാണ് വിന്‍ഡീസ് ടീം.