India vs West Indies 1st ODI Predicted 11: സഞ്ജു കളിക്കുമോ? ഓപ്പണര്‍മാര്‍ രോഹിത്തും ഗില്ലും തന്നെ; സാധ്യത ഇലവന്‍ ഇങ്ങനെ

വ്യാഴം, 27 ജൂലൈ 2023 (08:39 IST)
India vs West Indies 1st ODI Predicted 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന ലോകകപ്പ് അടുത്തിരിക്കെ വലിയ പ്രാധാന്യമുണ്ട് ഈ പരമ്പരയ്ക്ക്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കൂടുതല്‍ സാധ്യത സഞ്ജുവിന് തന്നെയാണ്. ഇടംകയ്യന്‍ ബാറ്റര്‍ വേണം എന്ന നിര്‍ബന്ധത്തിലേക്ക് ഇന്ത്യ പോയാല്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന് അവസരം ലഭിക്കും. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരും. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ / ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍ 
 
ദൂരദര്‍ശന്‍ സ്പോര്‍ട്സ് (ഡിഡി സ്പോര്‍ട്സ്) ചാനലിലാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍