ഈ ലോകകപ്പ് എങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. ഇന്ത്യ ഇതുവരെ ലോകകപ്പ് ടീമിനെ പോലും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ എപ്പോഴും എല്ലാ ടൂര്‍ണമെന്റിലെയും ഫേവറേറ്റുകളാണ്. അത് വളരെകാലമായി അങ്ങനെയാണ്. എല്ലാ ഭാഗത്ത് നിന്നുള്ള പ്രതീക്ഷകളുമായി ടീം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം. ഹോം ഗ്രൗണ്ടില്‍ നമ്മള്‍ ഒരു ലോകകപ്പ് നേടി. ടീമില്‍ ആരെ തിരെഞ്ഞെടുത്താലും അവര്‍ക്ക് നന്നായി കളിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട്. കളിക്കാര്‍ ഈ ടൂര്‍ണമെന്റിനായി ഒരൊറ്റ മനസ്സോടെ തയ്യാറെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.കപില്‍ദേവ് പറഞ്ഞു.