മത്സരത്തിന്റെ അവസാന ഓവറില്‍8 റണ്‍സായിരുന്നു കേപ്ടൗണിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വമ്പനടിക്കാര്‍ വിക്കറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ബൗളിംഗ് കാഴ്ചവെച്ച ശ്രീശാന്ത് 7 റണ്‍സാണ് അവസാന ഓവറില്‍ വിട്ടുകൊടുത്തത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയും ഹരാരെ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു. ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാന് താരമായ കരീം ജനത്തിനെ താരം പുറത്താക്കുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കേപ്ടൗണ്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സാണ് നേടിയത്. എന്നാല്‍ അഞ്ച് പന്തില്‍ തന്നെ ഹരാരെ ഈ വിജയലക്ഷ്യം മറികടന്നു.