ഒരു കളിയും തോൽക്കാതെ ഇന്ത്യയും ലങ്കയും, വനിതാ ഏഷ്യാകപ്പ് ഫൈനൽ ഇന്ന്

അഭിറാം മനോഹർ
ഞായര്‍, 28 ജൂലൈ 2024 (13:27 IST)
Indian Team, Asia cup
ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ആതിഥേയരായ ശ്രീലങ്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഒരു മത്സരവും തോല്‍ക്കാതെയാണ് ഒരുടീമുകളും ഫൈനലിലെത്തിയത്. ഉച്ചകഴിഞ്ഞ 3 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
 
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ 7 വിക്കറ്റിനും യുഎഇയെ 78 റണ്‍സിനും നേപ്പാളിനെ 82 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ഫൈനല്‍ യോഗ്യത നേടിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന, ഷെഫാലി വര്‍മ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗില്‍ സ്പിന്നര്‍മാരായ ദീപ്തി ശര്‍മ,രാധാ യാദവ് എന്നിവരും മികച്ച ഫോമിലാണ്. അതേസമയം ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ കരുത്തിലാണ് ശ്രീലങ്ക ഫൈനല്‍ വരെയെത്തിയത്. 243 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ചമരി. എന്നാല്‍ ചമരി അട്ടപ്പട്ടുവല്ലാതെ മറ്റാരും തന്നെ ശ്രീലങ്കന്‍ നിരയില്‍ തിളങ്ങുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article