ഹാർദ്ദിക്കിന് സ്റ്റോക്സിനേക്കാൾ കഴിവുണ്ട്, പ്രശ്നം സ്ഥിരതയെന്ന് സ്കോട്ട് സ്റ്റൈറിസ്

അഭിറാം മനോഹർ

ശനി, 27 ജൂലൈ 2024 (12:18 IST)
ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാകാനുള്ള കഴിവ് ഹാര്‍ദ്ദിക്കിനുണ്ടെന്നും എന്നാല്‍ അതിന് കൂടുതല്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രമിക്കണമെന്നും ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ബെന്‍ സ്റ്റോക്‌സിനേക്കാള്‍ കഴിവ് ഹാര്‍ദ്ദിക്കുണ്ടാകാമെന്നും സ്‌റ്റൈറിസ് പറഞ്ഞു.
 
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ബെന്‍ സ്റ്റോക്‌സിനേക്കാള്‍ കഴിവ് ഹാര്‍ദ്ദിക്കിന് ഉണ്ടാകാം. അസാമാന്യമായ വൈദഗ്ധ്യമുള്ള കളിക്കാരനാണ് പാണ്ഡ്യ. എന്നാല്‍ ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്താന്‍ ഹാര്‍ദ്ദിക്കിനായിട്ടില്ല. ഹാര്‍ദ്ദിക് എപ്പോഴും കളിക്കണമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സംഭാവന നല്‍കണമെങ്കില്‍ അതിനുള്ള ഫിറ്റ്‌നസ് ഉറപ്പ് വരുത്താന്‍ ഹാര്‍ദ്ദിക് ശ്രദ്ധിക്കണമെന്നും സ്‌റ്റൈറിസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍