വന്‍ പരീക്ഷണത്തിനു ഇന്ത്യ; കെ.എല്‍.രാഹുല്‍ താഴേക്ക് ഇറങ്ങിയേക്കും, ഗെയ്ക്വാദ് ഓപ്പണര്‍?

Webdunia
വെള്ളി, 21 ജനുവരി 2022 (09:33 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം ആരംഭിക്കുക. ആദ്യ ഏകദിനത്തില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-0 ത്തിന് മുന്‍പിലാണ്.
 
ഒന്നാം ഏകദിനത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് വന്‍ മാറ്റങ്ങളാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാനൊപ്പം റിതുരാജ് ഗെയ്ക്വാദ് ഓപ്പണറായേക്കും. വിരാട് കോലി മൂന്നാമനായും ശ്രേയസ് അയ്യര്‍ നാലാമനായും ക്രീസിലെത്തും. ഒന്നാം ഏകദിനത്തില്‍ ഓപ്പണര്‍ വേഷത്തിലെത്തിയ നായകന്‍ കെ.എല്‍.രാഹുല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയേക്കും. അഞ്ചാമനായാണ് രാഹുല്‍ ഇറങ്ങുകയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് എത്തും. 
 
ശര്‍ദുല്‍ താക്കൂര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിങ്ങനെ അഞ്ച് ബൗളര്‍മാരായാണ് ഇന്ത്യ ഇറങ്ങുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article