ഏകദിനങ്ങളിൽ വിദേശത്ത് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കോലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വർഷം നീണ്ട കരിയറിൽ 49 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കിയ സച്ചിന് പോലും വിദേശത്ത് 12 സെഞ്ചുറികളാണുള്ളത്.
വിദേശത്ത് 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സാണ് കോലി നേടിയത്.വിദേശത്ത് കോലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോലി ഇന്നലെ നടന്ന മത്സരത്തിൽ പിന്നിലാക്കി.
145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തുണ്ട്.