Gautam Gambhir: അടിയന്തരമായി ഇന്ത്യയിലേക്ക് തിരിച്ച് ഗൗതം ഗംഭീര്‍; രണ്ടാം ടെസ്റ്റിനു മുന്‍പ് തിരിച്ചെത്തിയേക്കും

രേണുക വേണു

ചൊവ്വ, 26 നവം‌ബര്‍ 2024 (11:08 IST)
Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കെയാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് തിരിച്ചത്. കുടുംബത്തിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് ഗംഭീര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് പോരുന്നതെന്നാണ് വിവരം. 
 
അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറ് മുതലാണ് ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം നടക്കുക. ഈ മത്സരത്തിനു മുന്‍പ് ഗംഭീര്‍ തിരിച്ചെത്തുമെന്നാണ് വിവരം. കുടുംബത്തിലെ ആര്‍ക്കോ ആരോഗ്യപ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ ഓസ്‌ട്രേലിയ വിട്ടതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഗംഭീറിന്റെ അസാന്നിധ്യത്തില്‍ പരിശീലക സംഘത്തിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കും. ഉപപരിശീലകരായ അഭിഷേക് നായര്‍, മോണ്‍ മോര്‍ക്കല്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയയില്‍ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍