India vs South Africa 1st T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം കാണാം. നാല് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.
നവംബര്‍ 10, 13, 15 തിയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. രണ്ടാം ട്വന്റി 20 മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 നു തുടങ്ങും. മറ്റു മത്സരങ്ങളെല്ലാം ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ്.
അതേസമയം നായകന്‍ സൂര്യകുമാര്‍ യാദവിനു പരിശീലനത്തിനിടെ പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ബാറ്റിങ് പരിശീലനത്തിനിടെ സൂര്യയുടെ കൈയ്ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്ക് സാരമുള്ളതാണെന്നും ചിലപ്പോള്‍ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സൂര്യക്ക് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയോ സഞ്ജു സാംസണോ ആയിരിക്കും ഇന്ത്യയെ നയിക്കുക.