India vs South Africa 1st ODI Match Live Updates: സഞ്ജു ടീമില്‍, മഴ മൂലം മത്സരം 40 ഓവറായി ചുരുക്കി, ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:48 IST)
India vs South Africa 1st ODI Match Live Updates: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടോസ് ലഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരം 40 ഓവറായി ചുരുക്കിയിട്ടുണ്ട്. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍