— Guess Karo (@KuchNahiUkhada) October 4, 2022ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ ചഹറിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക്. ക്യാച്ചെടുത്തെങ്കിലും അത് സിക്‌സ് ആയി ! പന്ത് കൈപിടിയിലൊതുക്കിയ സമയത്ത് സിറാജ് ബൗണ്ടറി റോപ്പില്‍ ചവിട്ടിയതാണ് കാരണം. നന്നായി ശ്രദ്ധിച്ചിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു.
Deepak Chahar praising Mohammad Siraj for the catch! pic.twitter.com/NkzgPksHgP
— Hitesh Dhiman (@HiteshDhiman28) October 4, 2022