India vs England ODI World Cup Match: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 230 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ (101 പന്തില്‍ 87), സൂര്യകുമാര്‍ യാദവ് (47 പന്തില്‍ 49), കെ.എല്‍.രാഹുല്‍ (58 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. വാലറ്റത്ത് ജസ്പ്രീത് ബുംറ (25 പന്തില്‍ 16), കുല്‍ദീപ് യാദവ് (13 പന്തില്‍ പുറത്താകാതെ ഒന്‍പത്) എന്നിവരും പിടിച്ചുനിന്നു.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് ആകുമ്പോഴേക്കും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും മടങ്ങി. ശ്രേയസ് അയ്യര്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തവണയും ഷോര്‍ട്ട് ബോളില്‍ തന്നെയാണ് ശ്രേയസ് പുറത്തായത്. പിന്നീട് രോഹിത്തും രാഹുലും സൂര്യയും ചേര്‍ന്നാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്.